ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം..!! (Mini Aannd)

Mini Anand
Mini Anand
10.8 هزار بار بازدید - 3 سال پیش - ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻഎന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം
ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ
എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം
അകലെ മറയുന്ന പൌർണമി തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞു പോയീ ..
ആരുമിന്നാർക്കും സ്വന്തമാകില്ല
ആരുമിന്നാർക്കും ബന്ധുവാകില്ല
സുഖ പരിലാളനം ദുഃഖങ്ങൾ ഏകി
മനിതനെ നോക്കി ചിരി തുകുന്നു ..

ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ
എന്‍റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം
അകലെ മറയുന്ന പൌർണമി
തിങ്കളിൻ പരിഭവം പോലെ അലിഞ്ഞു പോയീ ..

ജിവിത വീഥിയിൽ മോഹങ്ങൾ
കേഴുന്നു പാവന ജന്മം പരിതാപമേൽക്കുന്നു
ജിവിത വീഥിയിൽ മോഹങ്ങൾ
കേഴുന്നു പാവന ജന്മം പരിതാപമേൽക്കുന്നു
അറിയാതെ വന്നു ഞാൻ അഗതിയായ്നിൽക്കുമ്പോൾ
മനമേ എനിക്കെന്നോരാത്മ ശാന്തി
അറിയാതെ വന്നു ഞാൻ അഗതിയായ്നിൽക്കുമ്പോൾ
മനമേ എനിക്കെന്നോരാത്മ ശാന്തി..

ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ
മനമുള്ളിൽ ഊന്നിയോരാത്മബന്ധം
അകലെ മറയുന്ന പൌർണമി തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞു പോയീ
ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്‍റെ
മനമുള്ളിൽ ഉന്നിയോരാത്മബന്ധം
അകലെ മറയുന്ന പൌർണമി തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞു പോയീ..!!
LALITHAGANAM
LYRICS:-SUKU MARUTHATHOOR
MUSIC:-D.K ANAND
SINGER:-P.JAYACHANDRAN
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.  
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
[email protected]
3 سال پیش در تاریخ 1400/12/27 منتشر شده است.
10,810 بـار بازدید شده
... بیشتر