Violinist Aparna Babu | ചെണ്ടമേളത്തിനൊപ്പം വയലിന്‍ വായിച്ച് കൊച്ചിക്കാരി, ആള് വേറെ ലെവല്‍

Keralakaumudi News
Keralakaumudi News
1.7 هزار بار بازدید - 2 سال پیش - റിപ്പോര്‍ട്ട് : അരുണ്‍ പ്രസന്നന്‍, കാമറ
റിപ്പോര്‍ട്ട് : അരുണ്‍ പ്രസന്നന്‍, കാമറ : ജോഷ്വാന്‍ മനു

               ചെണ്ടമേളത്തിനൊപ്പം വയലിന്‍ വായിച്ച് വൈറലായ കൊച്ചിക്കാരി പെണ്‍കുട്ടിയിപ്പോള്‍ വേറെ ലെവലാണ്. ഏറെപ്പേരും ഓര്‍ക്കാനിഷ്ടപ്പെടാത്ത ലോക്ക്ഡൗണ്‍ കാലം എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ 23കാരി അപര്‍ണ ബാബുവിന് സമ്മാനിച്ചത് നേട്ടങ്ങളുടെ ദിനങ്ങള്‍. വയലിന്‍ തന്ത്രികളില്‍ അത്ഭുതരാഗങ്ങള്‍ ഈ കലാകാരി മീട്ടുമ്പോള്‍ ആരും കേട്ടിരുന്നുപോകും.ലോക്ക്ഡൗണ്‍ കാലത്ത് മറ്റുള്ളവരുടെ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ കണ്ട് അപര്‍ണയും അതിലേക്ക് കടന്നു. എന്നാല്‍, ഫോണില്‍ സ്വന്തമായെടുത്ത വീഡിയോകള്‍ക്ക് റീച്ച് ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാരനായ ഫോട്ടോഗ്രാഫറുടെ സഹായത്തോടെ വീഡിയോകള്‍ അപ്ലോഡ് ചെയ്തു തുടങ്ങി. ഇതോടെ ഫോളോവേഴ്സിന്റെയും വീഡിയോകള്‍ കാണുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു. പലപ്പോഴും കാഴ്ച്ചക്കാരുടെ എണ്ണം ലക്ഷവും പിന്നിട്ട് കുതിച്ചു.പ്രജയിലെ ചന്ദനമണി സന്ധ്യകളുടെ, നരസിംഹത്തിലെ താങ്കണക്ക ധില്ലം ധില്ലം, ചന്ദ്രനുദിക്കുന്നദിക്കിലെ മഞ്ഞുപെയ്യണ മരംകുളിരണ, പരമ സുന്ദരി തുടങ്ങിയ ഗാനങ്ങളുടെയെല്ലാം കവറുളുടെ കാഴ്ചക്കാര്‍ ലക്ഷങ്ങള്‍ പിന്നിട്ടു. ഒടുവില്‍ അപര്‍ണയുടെ പേരില്‍ ഒന്നിലേറെ ഫാന്‍പേജുകള്‍ വരെയായി.
കവറുകള്‍ കണ്ട് ചില സിനിമാ സംവിധായകര്‍ അഭിനയിക്കാനും ക്ഷണിച്ചു. എന്നാല്‍ സിനിമയിലേക്കില്ലെന്നം വയലിനിസ്റ്റായി അറിയപ്പെടാനാണ് ഇഷ്ടമെന്നും പറഞ്ഞ് അപര്‍ണ ആ ഓഫറുകള്‍ സ്‌നേഹബുദ്ധ്യാ നിരസിച്ചുകാഴ്ചക്കാര്‍ കൂടിയതോടെ ലോക്ക്ഡൗണിനു പിന്നാലെ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ ലഭിച്ചു.കേരളത്തിലെമ്പാടും കൈനിറയെ പരിപാടികളുണ്ടിപ്പോള്‍.പ്രശസ്ത വയലിനിസ്റ്റുകളായ എം.എസ്. വിശ്വനാഥന്‍, നെടുമങ്ങാട് ശിവാനന്ദന്‍, പാര്‍വതി അമ്മാള്‍ തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുക്കകള്‍. പിന്നീട് പ്ലസ്ടുവിനു ശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് വയലിനില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒന്നിലേറെത്തവണ വിജയകിരീടമണിഞ്ഞിട്ടുണ്ട് അപര്‍ണ. നിരവധി കുട്ടികള്‍ അപര്‍ണയുടെ കീഴില്‍ വയലിന്‍ അഭ്യസിക്കുന്നുണ്ട്. താന്‍ പഠിച്ച കല ഇനിയും ഒരുപാട് പേര്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് അപര്‍ണയുടെ ആഗ്രഹം.കേരളകൗമുദി ഏജന്റുകൂടിയായ അച്ഛന്‍ ബാബുവാണ് അപര്‍ണയെ പരിപാടികള്‍ക്ക് കൊണ്ടുപോകുന്നത്. തീയതികളും സ്ഥലങ്ങളും പരിപാടിയുമെല്ലാം മകളേക്കാള്‍ തിട്ടമാണ് അച്ഛന്. അമ്മ മിനിയും സഹോദരന്‍ അതുലും അപര്‍ണയ്ക്ക് പൂര്‍ണ പിന്തുണയുമായുണ്ട്.അറിയപ്പെടുന്ന വയലിനിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ലോക്ക്ഡൗണില്‍ ചെയ്ത വീഡിയോകളിലൂടെ എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നുണ്ട് അപര്‍ണ ബാബു. അപര്‍ണയുടെ അച്ഛന്‍ കേരള കൗമുദിയുടെ ഏജന്റാണ്.            

#ViolinistAparnaBabu #KeralaViolinplayer #Keralakaumudi
2 سال پیش در تاریخ 1400/12/29 منتشر شده است.
1,758 بـار بازدید شده
... بیشتر