പോവതെങ്ങു നീ മറന്നു ഞങ്ങളെ ..face book, share chat trending no one povathengu nee .... kuthiyottam

kutti. com
kutti. com
162.7 هزار بار بازدید - 3 سال پیش - പോവതെങ്ങു നീ മറന്നു ഞങ്ങളെ ..face
പോവതെങ്ങു നീ മറന്നു ഞങ്ങളെ ..face book ,share chat Trending No. One Povathengu nee .marannu nanjangale...
Kuthiyottam song Chettikulangara Amma
കുത്തിയോട്ടപ്പാട്ട്
രചന .രഘുനാഥ് മയിക്കൽ
ആലാപനം. സുരേഷ് പേള
സംഗീതം .S ലാൽ
നിർമാണം .സുനിൽകുമാർ പേള & ആർ. രാജേഷ് പേള

ആൽബം ദീപാരാധന

വരികൾ

പോവതെങ്ങു നീ മറന്നു ഞങ്ങളേയീ -
പൂർവ ദിങ് മുഖത്ത് പുലരി പൂത്തിടേ,
ഹർഷമേറെയേകിനിന്ന രാത്രി നീ ദു:ഖ-
വർഷമേകുവാൻ പിറന്നതെന്തിനായ്..!

തേരുരുളും വീഥികളിലാകവേയി-
ന്നാരവങ്ങൾ നേർത്ത ഗദ്ഗദങ്ങളായ്.
നിൻ തിടമ്പിലേറി നിന്ന പൊൻപ്രഭ,
വിണ്ണിലൂടെ മാഞ്ഞു മാഞ്ഞതെങ്ങു പോയ്...!

നടയടത്തൊരമ്പലപ്പറവിലൂടെ,
ഇടറി നീങ്ങും തെന്നലെന്തേ തേടിടുന്നു
തിരികെ വരാതമ്മയെത്രയെത്ര നാൾ
പിരിയുകയീ,യാർത്തരായ മക്കളേ..!

കാത്തിരിക്കും പകലിനിത്ര ദീർഘമോ ആ
കാർത്തിക നാളെത്തുവാനെൻ ദൈവമേ
ആലിലയിൽ താളമിട്ടാ ധന്യതയെപ്പോൾ ,
ശ്രീലകത്തിൽ പൂജയേൽക്കാനെത്തിടും...!

തൃപ്പദം പതിഞ്ഞൊരീ ഗ്രാമചേതന,
തൃക്കടാക്ഷമേറ്റൊരീ സാധു ജീവനം
മാത്രപോലുമമ്മയെ പിരിഞ്ഞിടാൻ
മാത്രമില്ല ശക്തിയിങ്ങാർക്കുമേ..!
3 سال پیش در تاریخ 1400/01/10 منتشر شده است.
162,707 بـار بازدید شده
... بیشتر