Kunjedathi Kavitha | ONV Kurup | Indulekha | Malayalam Kavithakal

Indulekha Warrier
Indulekha Warrier
55.9 هزار بار بازدید - 3 ماه پیش - കവിത : കുഞ്ഞേടത്തി രചന :
കവിത : കുഞ്ഞേടത്തി
രചന : ഒ.എൻ.വി കുറുപ്പ്
ആലാപനം : ഇന്ദുലേഖ


കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം.
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും,
ഈറൻമുടിയിലെള്ളണ്ണ മണം ചിലനേരമാ തുമ്പത്തൊരു പൂവും .

കയ്യിലൊരറ്റ കുപ്പിവള മുഖം കണ്ടാൽ കാവിലെ ദേവി തന്നെ
മടിയിലുരുത്തീട്ട് മാറോട് ചേത്തിട്ടു മണി മണി പോലെ കഥപറയും
ആനേടെ, മയിലിന്റെ, ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥപറയും !!!
കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം.

ഉണ്ണിയ്ക്കെന്തിനുമേതിന്നും കുഞ്ഞേടത്തിയെ കൂട്ടുള്ളൂ
കണ്ണിൽ കണ്ടതും കത്തിരിക്കായുമി-
തെന്താണെന്നുണ്ണീ ചോദിയ്ക്കും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..!

എന്തിന് പൂക്കൾ വിരിയുന്നു..?
ഉണ്ണിയെ കാണാൻ കൊതിച്ചിട്ട്.
എന്തിന് തുമ്പികൾ പാറുന്നു..?
ഉണ്ണിയെ കാട്ടികൊതിപ്പിയ്ക്കാൻ..

അണ്ണാർക്കണ്ണനും മണ്ണുചുമന്നതും കുഞ്ഞിതത്ത പയറുവറുത്തതും
ആയർപെണ്ണിന്റെ പാൽക്കുടം തൂവി- യോരായിരം തുമ്പപ്പൂമണ്ണിലുതിർന്നതും
പാവം തെച്ചിയ്ക്ക് ചെങ്കണ്ണായതും പൂവൻ കുലച്ചതിൽ പൂന്തേനുറഞ്ഞതും
കാർമുകിൽ കാവടി തുള്ളിയുറഞ്ഞിട്ട് നീർപെയ്തുതാഴെ തളർന്നേ വീണതും
നക്ഷത്ര പാടത്ത് കൊയ്ത്തിന്നാരോ പുത്തൻ പൊന്നരിവാളുമായ് വന്നതും
പയ്യെ പയ്യെ പകൽകിളി കൂടുവിട്ട-  യയ്യയ്യ വെള്ളി തൂവൽ കുടഞ്ഞതും
കാക്കയിരുന്നു വിരുന്നു വിളിച്ചതും, കാക്കേടെ കൂട്ടിൽ കുയിൽ മുട്ടയിട്ടതും
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചട്ടതിൽ ഈച്ചമരിച്ചതും പൂച്ചകുടിച്ചതും,
ഉച്ചവെയിലെങ്ങോ വെള്ളം കുടിയ്ക്കാൻ പെട്ടന്നുപോയി തിരികെ വരുന്നതും,
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..!
3 ماه پیش در تاریخ 1403/02/12 منتشر شده است.
55,916 بـار بازدید شده
... بیشتر