സായന്തനം ചന്ദ്രികാ HD | Saayanthanam | Kamaladalam | Malayalam Film Song | Mohanlal

Millennium Musics
Millennium Musics
2.1 میلیون بار بازدید - 3 سال پیش - Watch സായന്തനം ചന്ദ്രികാ HD |
Watch സായന്തനം ചന്ദ്രികാ HD | #Saayanthanam | Kamaladalam | Malayalam Film Song | #Mohanlal

Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: മാണ്ട്
Film/album: കമലദളം

സായന്തനം ചന്ദ്രികാ ലോലമായ്..
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)

വില്യാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)

ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ..
നിൻ‌വിലാസനയതരംഗമെവിടെ...
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
(സായന്തനം)
3 سال پیش در تاریخ 1400/04/20 منتشر شده است.
2,169,941 بـار بازدید شده
... بیشتر