ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada

എന്റെ അടുക്കള - Adukkala
എന്റെ അടുക്കള - Adukkala
808.7 هزار بار بازدید - 2 سال پیش - ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട
ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada
ചേരുവകൾ

മൈദ -  1 കപ്പ്
സവാള - 4 എണ്ണം.
ഇഞ്ചി -1 ചെറിയ കഷ്ണം
കറിവേപ്പില – 2 തണ്ട്
തൈര് - 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രം എടുക്കുക അതിലേക്ക് സവാള  അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് കരിവേപ്പില തൈര് ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക.
ഇനി ഇതിലേക്ക് ആവശ്യത്തിന് മൈദപ്പൊടി ചേർത്ത് എല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴികുക .
വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകുമ്പോള്‍
മാവിൽ നിന്ന് കുറച്ചെടുത്ത്   വടയുടെ ആകൃതിയില്‍ പരത്തി ഇടുക
നല്ല ചുവന്ന നിറത്തില്‍ വരുമ്പോള്‍ എണ്ണയിൽ നിന്ന് കോരി മാറ്റുക
സ്വാദിഷ്ടമായ ഉള്ളിവട തയ്യാറായിക്കഴിഞ്ഞു​
2 سال پیش در تاریخ 1401/10/08 منتشر شده است.
808,794 بـار بازدید شده
... بیشتر