രാജാ കേശവദാസിൻ്റെ വീടും വീട്ടിലെ കാഴ്ചകളും Raja Keshavadhas Traveldiaries with RejithThampi Mayuram

Rejith Thampi Mayuram
Rejith Thampi Mayuram
126.8 هزار بار بازدید - 3 سال پیش - #dewanoftravancore
#dewanoftravancore
#rajakesavadas
#traveldiarieswithrejiththampimayuram

Liked this video, feel free to  subscribe here:-@rejiththampimayuram

mail :- [email protected]

Gujarat series :-
GUJARAT SERIES

Hills & trekking :-Hills
Cam credits:- Blackshutter
ചരിത്രം
തിരുവിതംകൂർ വിളവൻകോട് താലൂക്കിൽ മുഞ്ചിറയ്ക്കടുത്തുള്ള കുന്നത്തൂർ എന്ന ഗ്രാമത്തിൽ 1745-ൽ കേശവപിള്ള ജനിച്ചു.അച്ഛൻ മാർത്താണ്ഡൻതമ്പി തിരുവിതാംകൂർ സൈന്യത്തിൽ ആയിരുന്നു. മാർത്താണ്ഡൻ തമ്പിയെ 'വലിയ യജമാനൻ' എന്നും വിളിച്ചിരുന്നു. അമ്മയുടെ പേര് കാളിയമ്മപ്പിള്ള എന്നായിരുന്നു. കൊട്ടാരം പടത്തലവന്റെ പദവി ഉപേക്ഷിച്ച ശേഷം സന്യാസം സ്വീകരിച്ച് പിതാവ് കാശിക്ക് തിരിച്ചതോടെ കുടുംബഭാരം മുഴുവനും കേശവപ്പിള്ളയുടെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസമരയ്ക്കാർ തന്റെ കടയിൽ കണക്കുകൾ നോക്കുന്നതിനായി കേശവപ്പിള്ളയെ നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ള വഴി മരയ്ക്കാരുടെകച്ചവടം അഭിവൃദ്ധിപ്രാപിച്ചു. തന്റെ കപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. കൂടുതൽ സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഹിന്ദുസ്ഥാനി, പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.ഇദ്ദേഹത്തിൻ്റെ പത്നി വിളവങ്കോട് അരുമന നങ്കക്കോയിക്കൽ വീട്ടിൽ അരത്തമപിള്ള തങ്കച്ചി
ആയിരുന്നു.അന്ന് തിരുവിതാംകൂർ വാണിരുന്ന കാർത്തികതിരുനാൾ മഹാരാജാവിന്റെ(ഭരണകാലം: 1758-1798) ആശ്രിതനായിരുന്ന മരയ്ക്കാർ ഇടയ്ക്ക് രാജാവിനെ സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസരത്തിൽ കേശവപിള്ള തന്റെ കഴിവുകളാൽ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടർന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തിൽ നീട്ടെഴുത്തുദ്യോഗം നൽകി. തനിക്കു കിട്ടിയ ഈ സുവർണ്ണാവസരത്തെ കേശവപിള്ള അങ്ങേയറ്റംപ്രയോജനപ്പെടുത്തി.കേശവപിള്ളയുടെ ബുദ്ധിവൈഭവം, രാജ്യസ്നേഹം, അതിരറ്റ സ്വാമിഭക്തി തുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങളിൽ ആകൃഷ്ടനായ മഹാരാജാവ് 1765-ൽ അദ്ദേഹത്തിന്‌ രായസം ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നൽകി. പുറക്കാട്, കുളച്ചൽ മുതലായ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഡച്ച് കമ്പനിക്കാരുമായും അഞ്ചുതെങ്ങിലും മറ്റും താമസിച്ചിരുന്ന ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകൾ നടത്തി വാണിജ്യത്തെ ഉയർത്തുന്നതിന് കേശവപിള്ള പ്രധാന പങ്ക് വഹിച്ചു. വനം വകുപ്പിന് തുടക്കമിട്ടതും കേശവപിള്ളയാണ്‌.
സമ്പ്രതി(1768),സർവ്വാധികാര്യക്കാരൻ(1788) എന്നിങ്ങനെ പടിപടിയായി ഉയർന്ന് 1789 സെപ്റ്റംബർ 22-ന്‌ ഇദ്ദേഹം തിരുവിതാംകൂറിന്റെ ദിവാൻ ആയി.ദിവാൻ ചെമ്പകരാമൻപിള്ള വാർദ്ധക്യസഹജമായ അവശതയെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്‌ ഈ സ്ഥാനാരോഹണം.ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവർണ്ണറായ മോർണിങ്ങ്‌ടൺ ഇദേഹത്തിനു രാജാ എന്ന പദവി നൽകി ആദരിച്ചു. തന്റെ പേരിനോട് ദാസൻ എന്നും കൂടി ചേർത്ത് രാജ ദാസൻ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാൽ രാജാ കേശവദാസൻ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങൾ ആദരപൂർവ്വം ഇദ്ദേഹത്തിനെ വലിയദിവാൻജി എന്നും വിളിച്ചുപോന്നു.സൈന്യാധിപൻ ഡെലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവർത്തിച്ചിട്ടുണ്ട്.1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
തിരുവിതാംകൂർ തന്നെനാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്.
എന്നാൽ 1790-ൽ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാൻ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോൾ എതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങൾ കണ്ടുനിൽക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി.

ആലപ്പുഴ പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകൾ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിർമ്മിച്ചു. ചാലക്കമ്പോളം നിർമ്മിച്ചതും ഇദ്ദേഹമാണ്.
തിരുവനന്തപുരംമുതൽ അങ്കമാലിക്കടുത്തുള്ള കറുകുറ്റി വരെ അദ്ദേഹം ഒരു പാത നിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് നാമകരണം ചെയ്തു.

അവസാനനാളുകൾ.
ടിപ്പു സുൽത്താനിൽ നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോൾ ബ്രിട്ടീഷുകാരുടെ സഹായം തേടാൻ ദിവാൻ രാജാവിനോട് ആവശ്യപ്പെട്ടതും സഹായിക്കാൻ വന്ന ബ്രിട്ടീഷുകാർ പിന്നീട് ഭരണത്തിൽ ഇടപെടാൻ തുടങ്ങിയതും കേശവപിള്ളയ്ക്കെതിരെ അപവാദങ്ങൾ പരത്താൻ ചിലർക്ക് അവസരമൊരുക്കിയിരുന്നു.1798-ൽ ധർമ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവർമ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തൻ ശങ്കരൻ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നിൽ നിന്ന് ഭരണം നിർവ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തൻ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി.1799 ഏപ്രിൽ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.കേശവദാസിന്റെ മരണത്തെത്തുടർന്നുണ്ടായ കലാപത്തിൽ ജയന്തൻനമ്പൂതിരി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുകയും വേലുത്തമ്പിദളവ ദിവാനായി നിയമിക്കപ്പെടുകയും ചെയ്തു.
കടപ്പാട് :- വിക്കിപീഡിയ
3 سال پیش در تاریخ 1400/03/23 منتشر شده است.
126,818 بـار بازدید شده
... بیشتر