കൈകൾക്ക് നീളമില്ല , കാലുകൾ തളർന്നവ;എന്നിട്ടും തളരാത്ത യാസിൻ | ഫീനിക്സ് അവാർഡ് | YASIN | MAMMOOTTY

Kairali TV
Kairali TV
4.1 هزار بار بازدید - هفته قبل - MAMMOOTTY | YASIN | MASTER
MAMMOOTTY | YASIN | MASTER YASIN KAYAMKULAM | PHOENIX AWARD | KAIRALITV | DIFFERENTLY ABLE
ഇടത്തെക്കൈ ഇല്ലേയില്ല. വലത്തേക്കൈ, മുട്ടിനു താ‍ഴെവരെമാത്രം. കാലുകൾ
രണ്ടും, ഒന്നിനും ക‍ഴിയാത്ത വിധം, തളർന്നവ. അങ്ങനെ ജനിച്ച ഒരു കുഞ്ഞ്.
കുഞ്ഞായിരിക്കുമ്പോൾത്തന്നെ ടി വി പാട്ടുകൾ ശ്രദ്ധിക്കും.
കൈപ്പത്തിയില്ലാത്ത വലത്തേക്കൈകൊണ്ടു താളംപിടിക്കും. താളത്തിനൊത്ത്,
വിഷമിച്ചു വിഷമിച്ച്, ശരീരമനക്കും. വാപ്പിയും ഉമ്മിയും അതു പ്രോത്സാഹിപ്പിച്ചു –
ഒന്നിനും ആവതില്ലാത്ത തങ്ങളുടെ പാവം കുഞ്ഞ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ എന്നു വച്ചിട്ട്.

അതായിരുന്നു തുടക്കം – 250 രൂപയുടെ ‘കളിപ്പാട്ട കീ ബോർഡി’ൽ വായിച്ചു
തുടങ്ങി. പത്തു വിരലും ഉപയോഗിച്ചാലും കുട്ടിക്കാലത്തു വ‍ഴങ്ങാത്ത കീ ബോർഡ്
വിരലുകളില്ലാത്ത യാസിൻ പഠിച്ചെടുത്തത് ഒമ്പതാം വയസ്സിൽ. ആ നേട്ടം, ഒരു
ഗുരുവിന്റെയും സഹായമില്ലാതെ. പിന്നീടുണ്ടായത് മാസ്റ്റർ യാസിൻ എന്ന പ്രൊഫഷനൽകീബോർഡ് വാദകൻ. പിന്നാലേ, കണ്ണു കെട്ടി കീബോർഡിൽ ദേശീയ ഗാനം ആലപിച്ചു.ഇന്ത്യാ ബുക്ക് ഒഫ് റിക്കാർഡ്സിൽ ഇടം നേടി.

80 ശതമാനം ‘ചലനാവയവ വെല്ലുവിളി’ നേരിടുന്ന ഈ 12-കാരന് ഇന്ന് നൃത്തവും
ചിത്രരചനയും കഥാരചനയും അന്യമല്ല. ആലപ്പു‍ഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ
നല്ല നടനായും അംഗീകാരം നേടി. പഠിക്കുന്നത് സാധാരണ സ്കൂളിൽ. ക്ലാസിലും ഒന്നാമൻ.ഞങ്ങൾ ചെല്ലുമ്പോൾക്കണ്ട യാസിന്റെ വീട് ഇതാണ്. പാതി ടിൻ ഷീറ്റിട്ട
കൊച്ചു വീട്. പെരുമ‍ഴയിൽ വെള്ളംകെട്ടിയ മുറ്റം. കനത്ത മ‍ഴയ്ക്ക് അകത്തും വെള്ളംകയറുന്ന വീട്. ഈ വീട്ടിലിരുന്നാണ് യാസിൻ അത്ഭുതം സൃഷ്ടിക്കുന്നത്.

ഞങ്ങൾ ഹർഷാരവങ്ങളോടെ ക്ഷണിക്കുന്നു;
മലയാളികളുടെ സ്നേഹവാത്സല്യങ്ങളിലേയ്ക്ക്;
ജന്മാവശതകളെ ഇച്ഛാശക്തികൊണ്ടു മറികടന്ന ഈ അതിജീവനപ്രതിഭയെ.
കുട്ടികൾക്കുള്ള 2024-ലെ കൈരളി ഫീനിക്സ് പുരസ്കാരം
മാസ്റ്റർ യാസിന്.
#kairalitv #kairalinews #differentlyabledperson #differentlyabled #differently  #yaazin #phoenixaward #kairaliphoenixaward #mammootty #mammoottyfans
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM

Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL


*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
هفته قبل در تاریخ 1403/04/17 منتشر شده است.
4,184 بـار بازدید شده
... بیشتر