അഷ്ടസിദ്ധികൾ നേടിത്തരുന്ന ഗായത്രി മന്ത്രം ജപിക്കാം

71 هزار بار بازدید - پارسال - ഗായത്രി മന്ത്രം''ഓം ഭൂർഭുവ: സ്വ:।തത് സവിതുർവരേണ്യം।ഭർഗോ
ഗായത്രി മന്ത്രം

''ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥''

നമ്മുടെ ബുദ്ധിശക്തിയെയും ഓർമ്മ ശക്തിയെയും ഉത്തേജിപ്പിക്കുന്നതാണ് ഗായത്രി മന്ത്ര ജപം. സൂര്യനെ ഉപാസിക്കുന്ന മന്ത്രമായ ഗായത്രിയെ സവിത മന്ത്രമെന്നും വിശേഷിപ്പിക്കുന്നുണ്ട്.

ഹൈന്ദവരുടെ വേദഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം സാമവേദം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവ് എന്നാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഗായത്രി മന്ത്രം ജപിച്ചാണ് മന്ത്ര പഠനത്തിനുള്ള തുടക്കം കുറിക്കുന്നത്. സവിതാവായ സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥന ഗായത്രി മന്ത്രം. സവിതമന്ത്രമെന്നും ഗായത്രി മന്ത്രം അറിയപ്പെടുന്നുണ്ട്.

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം.

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - സവിതാവിന്റെ സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഗായത്രി മന്ത്രത്തിൻ്റെ ഐതീഹ്യം

ലോകത്തിന് വിശ്വാമിത്ര മഹര്‍ഷിയാണ് ഗായന്ത്രി മന്ത്രം ഉപദേശിച്ചു നൽകിയതെന്നാണ് ഐതീഹ്യം. ആയതിനാൽ ഈ മന്ത്രത്തിൻ്റെ ഋഷി വിശ്വാമിത്ര മഹര്‍ഷിയാണ്. കൂടാതെ ഛന്ദസ്സ് ഗായത്രിയും ദേവത സവിതാവുമാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ടെന്നതാണ് ഗായത്രിയുടെ സവിശേഷത.

ഗായത്രി മന്ത്രത്തിൻ്റെ ജപരീതി

നിത്യവും രാവിലെയും വൈകിട്ടുമാണ് ഗായത്രി മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം രാത്രിയിൽ ജപിക്കാൻ പാടില്ല. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്ക്, വടക്ക് എന്നീ ദിശകളിലേക്ക് ഇരുന്ന് വേണം ഗായത്രി മന്ത്രം ജപിക്കാൻ. വളരെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കാൻ ശ്രദ്ധിക്കണം. ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികൾ (അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം) നേടിത്തരുമെന്നാണ് വിശ്വാസം.


ജപിക്കുന്ന എണ്ണത്തിനനുസരിച്ചാണ് ഗായത്രിയുടെ ഫലം എന്നാണ് പറയപ്പെടുന്നത്. ഒരു പ്രാവശ്യം ജപിച്ചാൽ അന്ന് ചെയ്ത ദോഷകര്‍മ്മഫലങ്ങള്‍ അകലുമെന്നും പത്ത് പ്രാവശ്യം ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം പ്രാവശ്യം ജപിച്ചാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങൾ അകലുമെന്നുമാണ് വിശ്വാസം. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും. അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാമെന്നും വിശ്വാസമുണ്ട്.

ബുദ്ധിശക്തി, സംരക്ഷണം, ദീർഘായുസ്, അഭിവൃദ്ധി എന്നിവയാണ് ഗായത്രി മന്ത്ര ജപത്തിൻ്റെ ഫലങ്ങൾ.
پارسال در تاریخ 1402/03/24 منتشر شده است.
71,025 بـار بازدید شده
... بیشتر