അത്തപ്പൂക്കളം//pookalam designs//ഓണപൂക്കളം ഡിസൈൻ//pookalam drawing//pookalam outline//athapookalam

Anu's World
Anu's World
410.6 هزار بار بازدید - 2 سال پیش - അത്തപ്പൂക്കളം//pookalam designs//ഓണപൂക്കളം ഡിസൈൻ//pookalam drawing//pookalam outline//athapookalam
അത്തപ്പൂക്കളം//pookalam designs//ഓണപൂക്കളം ഡിസൈൻ//pookalam drawing//pookalam outline//athapookalam ‪@anusworld9955‬ #അത്തപ്പൂക്കളം #pookalamdesign #pookalamdrawing #athapookalam #athapoo #pookalamdesign #onapookkalam #onapookalam #pookkalamdesign #athapookkalam #pookalamdrawing #atham #onamspecial #onapookkalam how to draw onam pookalam designs, onam pookalam drawing, designs, pookalam, onam, onam pookalam designs, onam pookalam making, design, flower rangoli, onam pookalam, how to draw a simple onam atha pookalam, pookalam designs, pookalam drawing, step by step, flower carpet, how to draw pookalam, how to draw onam pookalam, pookalam design, simple pookalam, flowercarpet, rangoli, drawing, rangoli designs, onam pookalam video, normal drawing, normaldrawing Happy onam onashamsakal അത്തം മുതൽ പത്തുനാൾ ഒരുക്കുന്ന അത്തപ്പൂക്കളം ഓണത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. ഓണം പൊന്നോണം; ഐതീഹ്യം, ആഘോഷങ്ങൾ, അറിയേണ്ടതെല്ലാം സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ഓണത്തിൻ്റെ പ്രധാന ആകര്‍ഷങ്ങളിൽ ഒന്നാണ് അത്തപ്പൂക്കളം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുനാള്‍ വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവേ പ്രാദേശിക അടിസ്ഥാനത്തിൽ അത്തപ്പൂ ഇടുന്നതിൽ വ്യത്യാസം കണ്ടുവരുന്നുണ്ട്. പണ്ട് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം. എന്നാൽ അത്തപ്പൂക്കളത്തിന് മറ്റൊരു ഐതീഹ്യവും കൂടിയുണ്ട്. ഒരിക്കൽ തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ ജനങ്ങള്‍ക്ക് സാദിക്കാതെ വന്നു. തുടര്‍ന്ന് അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്ന ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. അത്തനാളിൽ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. കൂടാതെ ഈ ദിവസം ചുവന്ന പൂവിടാനും പാടില്ല. തുടര്‍ന്ന് രണ്ടാം ദിവസം രണ്ട് തരം പൂക്കളും മൂന്നാം ദിവസം മൂന്ന് തരം അങ്ങനെ പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്. ഉത്രാടത്തിൽ വലിയ പൂക്കളമാണ് ഒരുക്കേണ്ടത്. മൂലം നാളിൽ പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം. തിരുവോണ നാളിലെ പൂക്കളം ഇങ്ങനെ പ്രധാന ഓണമായ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളിൽപ്രതിഷ്ഠ ഇളക്കിമാറ്റും. പൂ​ക്ക​ള​മൊ​രു​ക്കാ​ൻ മ​ല​യാ​ളി​ക​ളേ​റെ​യും പൂ​വു​ക​ൾ​ക്കാ​യ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. നി​റ​മ​രു​തൂ​രി​ലെ വ്യ​ത്യ​സ്ത​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തും യു​വാ​ക്ക​ളും കു​ടും​ബ​ശ്രീ​പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ച്ച് ന​ട​ത്തി​യ കൃ​ഷി മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എ​ല്ലാ​വ​രും ഈ ​മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്നും കാ​യി​ക മ​ന്തി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ഉ​ണ്യാ​ല്‍, കൊ​ണ്ടേ​മ്പാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​രം, കാ​ളാ​ട് വാ​മ​ന മൂ​ര്‍ത്തി ക്ഷേ​ത്ര പ​രി​സ​രം, കൊ​ണ്ടാ​രം​കു​ള​ങ്ങ​ര ശി​വ​ക്ഷേ​ത്ര പ​രി​സ​രം, വ​ള്ളി​ക്കാ​ഞ്ഞീ​രം വ​ള്ളി​ക്കു​ള​ങ്ങ​ര ച​ന്ദ്ര​െൻറ വീ​ട്ടു​പ​രി​സ​രം, പ​ത്ത​മ്പാ​ട് ക​ല്ലി​ങ്ങ​ല്‍ ഹ​ര്‍ഷാ​ദ് ഹു​സൈ​െൻറ വീ​ട്ടു​പ​രി​സ​രം, പാ​ല​മ്പ​റ​മ്പി​ല്‍ അ​ബ്​​ദു​റ​ഹ്‌​മാ​െൻറ വീ​ട്ടു​പ​രി​സ​രം, കാ​ളാ​ട് ചാ​രാ​ത്ത് മാ​മു​ഹാ​ജി​യു​ടെ വീ​ട്ടു​പ​രി​സ​രം തു​ട​ങ്ങി 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പൂ​കൃ​ഷി. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം.
2 سال پیش در تاریخ 1401/06/05 منتشر شده است.
410,607 بـار بازدید شده
... بیشتر