നായ്ക്കരുണ പരിപ്പിന്റെ ഗുണങ്ങൾ അറിയുക | Velvet bean | Naikkuruna Parippu | Dr Jaquline Mathews BAMS

Health adds Beauty
Health adds Beauty
453.9 هزار بار بازدید - 4 سال پیش - ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ
ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർഅത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. ഏകവർഷമായും ചിലപ്പോൾ ബഹുവർഷിയായും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്.
അജഡാ, കണ്ഡുര:, പ്രാവൃഷേണ്യ:, ശുകശിംബി:, കപികച്ഛു:, മർക്കടീ, കുലക്ഷയാ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ പേരുകൾ കാവച, കിവച, കൊഞ്ചാ എന്നിവയാണ്‌. ബംഗാളിയിൽ അൽക്കുഷി എന്ന പേരിലും നായ്ക്കുരണ അറിയപ്പെടുന്നു. പൂനക്കാലി, പൂനക്കജോരി എന്നീ പേരുകളി തമിഴിൽ അറിയപ്പെടുന്ന ഇതിന്റെ തെലുഗു നാമം പില്ലിയഡാഗു എന്നാണ്‌.
നായ്ക്കുരുണ പരിപ്പിനെക്കുറിച്ചും അതിന്‍റെ ഉപയോഗങ്ങളെക്കുറിച്ചും ഡോക്ടര്‍ ഈ വീഡിയോയില്‍ വിവരിക്കുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. ഈ അറിവ് പരമാവധി ആളുകളിലേക്കെത്തിക്കുക.


For online consultation :
https://getmytym.com/drjaquline

#healthaddsbeauty
#drjaquline
#naykkurunaparippu
#velvetbean
#malayalam
#allagegroup
#ayurvedavideo
#ayurvedam
#homeremedy
4 سال پیش در تاریخ 1399/09/25 منتشر شده است.
453,910 بـار بازدید شده
... بیشتر