Chandanamani | 1080p | Praja | Mohanlal | Biju Menon | Cochin Haneefa | Babu Namboothiri

Music Zone
Music Zone
14.3 میلیون بار بازدید - 4 سال پیش - Song : Chandanamani...Movie : Praja
Song : Chandanamani...
Movie : Praja
Lyrics : Gireesh Puthenchery
Music : MG Radhakrishnan
Singer : MG Sreekumar

ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം                                  [ ചന്ദനമണി ]
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം                            [ ചന്ദനമണി ]

വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്               [ 2 ]
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..     [ 2 ]
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു                                      [ ചന്ദനമണി ]

പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി..
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി..
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ           [ 2 ]
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ     [ 2 ]
ആർദ്രമായ്...ആ ..ആ..
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-        [ ചന്ദനമണി ]
4 سال پیش در تاریخ 1399/07/19 منتشر شده است.
14,393,397 بـار بازدید شده
... بیشتر