ഏർവാടി ഇബ്രാഹിം ബാദുഷ(റ) ചരിത്രം | മഹാന്മാരിലൂടെ ഒരു യാത്ര Episode 1- Ervadi ibrahim badusha History

Life Media
Life Media
124.9 هزار بار بازدید - 4 سال پیش - മസ്ജിദുന്നബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി
മസ്ജിദുന്നബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി മധുര-രാമാനാഥപുരം വന്നുചേര്‍ന്നു. പ്രതിരോധത്തിന് ആവശ്യം വന്നപ്പോള്‍ പ്രതികരിച്ചു. ഏര്‍വാടിയില്‍, അരികെ കാട്ടുപള്ളിയിലും യുദ്ധമുണ്ടായി. മകന്‍ അബൂഥ്വാഹിര്‍, മന്ത്രി അബ്ബാസ് എന്നിങ്ങനെ നിരവധി സഹയാത്രികര്‍ ശഹീദായി. ബാദുഷ(റ)യും ശഹീദായി. യുദ്ധം കഴിഞ്ഞതില്‍ പിന്നെ സ്ഥലം കാടുമൂടിക്കിടന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ‘നല്ല ഇബ്‌റാഹീം’ എന്ന സാത്വികന് സ്വപ്നത്തിലൂടെ ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് ഏര്‍വാടി അറിയപ്പെടാ നിടയാക്കിയത്. ഇന്ന് ഇന്ത്യയിലെ കിടയറ്റ കാര്യസാദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഏര്‍വാടി.

വീഡിയോ ഇഷ്ടമായാൽ ലൈക്‌ & ഷെയർ. ഇത്തരത്തിലുള്ള സിയാറത് വീഡിയോസുകൾ തുടർന്നും ലഭിക്കുന്നതിന് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
4 سال پیش در تاریخ 1399/03/12 منتشر شده است.
124,959 بـار بازدید شده
... بیشتر