1303: രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ങ

Dr Danish Salim's Dr D Better Life
Dr Danish Salim's Dr D Better Life
166.2 هزار بار بازدید - پارسال - രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ
രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ | Scientific methods to Reduce blood Pressure in few days രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ് എന്ന് പറയാം. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം. ആരോഗ്യമുള്ള ബിപി 120/ 80 വരെയാണ്. ചില പ്രത്യേക അവസ്ഥകളില്‍ ബിപി ഉയരാം. പനിയോ മറ്റോ ഉണ്ടെങ്കില്‍, ഇല്ലെങ്കില്‍ ഓടിക്കിതച്ചെത്തുമ്പോള്‍, ഇത്തരം അവസ്ഥകളില്‍ ബിപി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ റെസ്റ്റിംഗ് അവസ്ഥയില്‍, അതായത് വിശ്രമാവസ്ഥയില്‍ ഒരാളുടെ ബിപി 140നും 90നും മുകളിലെങ്കില്‍ ഇത് ബിപി ഉയര്‍ന്ന തോതില്‍ എന്ന അവസ്ഥ തന്നെയാണ്. രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്‌. രക്തസമ്മര്‍ദ്ദത്തിന്‌ കഴിക്കുന്ന മരുന്നുകളുടെ അളവ്‌ കുറയ്‌ക്കാനും പൂര്‍ണമായും ഇവ നിര്‍ത്താനും ഇത്തരം മാർഗ്ഗങ്ങളിലൂടെ സഹായിക്കും. രക്ത സമ്മര്‍ദം അപകടകരമാം വിധം ഉയരാതിരിക്കാന്‍ ഇവ ഇന്ന്‌ മുതല്‍ ഈ ശീലങ്ങൾ ഉള്‍പ്പെടുത്തി തുടങ്ങുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക. ⭐️Evidences 1. The American Heart Association provides resources and tips for controlling hypertension with lifestyle changes, including diet, exercise, and stress reduction: www.heart.org/en/health-topics/high-blood-pressure… 2. The Centers for Disease Control and Prevention offers a guide to the Dietary Approaches to Stop Hypertension (DASH) eating plan, which emphasizes whole, unprocessed foods and limits sodium: www.cdc.gov/dhdsp/pubs/docs/DASH_brief.pdf 3. The Mayo Clinic provides information on exercise and physical activity for hypertension control, including recommendations for types and amounts of exercise: www.mayoclinic.org/diseases-conditions/high-blood-… 4. The National Center for Complementary and Integrative Health offers information on meditation for hypertension control, including research on its effectiveness and tips for getting started: www.nccih.nih.gov/health/meditation-for-hypertensi… 5. The American College of Cardiology provides a guide to managing hypertension with lifestyle changes, including diet, exercise, and stress reduction, with specific recommendations for each area: www.acc.org/latest-in-cardiology/articles/2019/11/… #drdanishsalim #danishsalim #drdbetterlife #hypertension #hypertension_tips #blood_pressure #tips_to_reduce_Bp #രക്തസമ്മർദ്ധം #രക്തസമ്മർദ്ദം_കുറയ്ക്കാൻ #BP
پارسال در تاریخ 1402/02/09 منتشر شده است.
166,291 بـار بازدید شده
... بیشتر