Ila kozhiyum Shishirathil | ഇലകൊഴിയും ശിശിരത്തിൽ | Lyrics Song | KJ Yesudas song

Rajan Annur
Rajan Annur
59.5 هزار بار بازدید - 4 سال پیش - @sidh_4rtLyricsഇലകൊഴിയും ശിശിരത്തില്
@sidh_4rt

Lyrics
ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാസം
ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം

ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാസം
ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില് പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള് വിരിയാറായ്
അവളതിനായ് ആ കൂട്ടില് തപസ്സിരുന്നൂ

എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന് കനവുകളും
ആ കാട്ടുതീയില്
ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ

പ്രേമത്തിന് മധുരിമയും വിരഹത്തിന് കണ്ണീരും
രാപ്പാടി രാവുകളില് തേങ്ങിയോതി
വര്ഷങ്ങള്പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്മ്മകളില്
മറക്കുവാനാകുമോ... ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്

ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാസം
ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം
ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ
4 سال پیش در تاریخ 1399/04/24 منتشر شده است.
59,514 بـار بازدید شده
... بیشتر