Madhuraswapnangal | 1080p | Meleparambil Aanveedu | Jayaram | Shobana | Jagathi | Narendraprasad

Music Zone
Music Zone
179.9 هزار بار بازدید - 4 سال پیش - Song : Madhuraswapnangal Ooyalaadunna...Movie :
Song : Madhuraswapnangal Ooyalaadunna...
Movie : Melepparampil Aanveedu
Lyrics : IS Kundoor
Music : Johnson
Singers : K.J.Yesudas & Sujatha Mohan


മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണത്തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം
മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍

പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി
വരുമൊരു മന്ദാര പൂവിന്റെ വര്‍ണ്ണത്തേരില്‍
പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി
വരുമൊരു മന്ദാര പൂവിന്‍ തേരില്‍
വെള്ളാരം കുന്നിന്റെ താലത്തിലേ വെണ്മേഘക്കൂട്ടങ്ങളില്‍
താഴ്വാരം തെന്നിയകലും സ്വപ്നങ്ങള്‍ വിണ്ണിലുണരും
വര്‍ണ്ണപ്പൂക്കള്‍ സ്വര്‍ഗ്ഗം തീര്‍ക്കും കാലം

മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം

മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി
വരുമൊരു കൈതപ്പൂ കാറ്റിന്റെ പള്ളിത്തേരില്‍
മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി
വരുമൊരു കൈതപ്പൂ കാറ്റിന്‍ തേരില്‍
കരളിലെ മോഹങ്ങള്‍ പൂക്കുന്നിതാ
ഉന്മാദ ഹര്‍ഷങ്ങളായ്
പൂന്തിങ്കള്‍ തെന്നിയകലും വിണ്ണോരം മേലേയണയും
ഇന്നീ രാത്രി സ്വര്‍ഗ്ഗം തീര്‍ക്കാന്‍ പോരൂ

മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം
4 سال پیش در تاریخ 1399/07/01 منتشر شده است.
179,929 بـار بازدید شده
... بیشتر