17 വയസിൽ പതിനൊന്നര ലക്ഷം രൂപ കടം, 20 വയസിൽ 20 കോടിയുടെ വിറ്റുവരവ് ! SPARK STORIES

Spark Stories
Spark Stories
839.1 هزار بار بازدید - 2 سال پیش - ഇത്  തളിപ്പറമ്പുകാരൻ അഭിഷേകിന്റെ സ്പാർക്കുള്ള കഥയാണ്.
ഇത്  തളിപ്പറമ്പുകാരൻ അഭിഷേകിന്റെ സ്പാർക്കുള്ള കഥയാണ്. പതിനേഴാം   വയസിൽ മൊബൈൽ ഫോൺ ഡിസ്ട്രിബ്യുട്ടറായിട്ടാണ് അഭിഷേക് തന്റെ സംരംഭക യാത്രയ്ക്ക്  തുടക്കമിടുന്നത്.  പക്ഷെ ബിസിനസ്സ് മൂന്നര മാസംകൊണ്ട് നഷ്ടത്തിലായപ്പോൾ പതിനൊന്നര  ലക്ഷം രൂപയുടെ കടമാണ് ഈ കുട്ടി സംരംഭകന് ബാക്കിയായത്. കൈയിൽ മിച്ചം വെച്ച തുകയും അച്ഛന്റെ സഹായവും ചേർത്ത് കടം തീർത്ത അഭിഷേക് പിന്നീട്   എൽ എൽ ബി ചെയ്യാനായി ബാംഗ്ലൂരിലേക്ക് പറിച്ചു നടപെട്ടു. തന്റെ ഉള്ളിലെ സംരംഭകനെ വീണ്ടും അഭിഷേക് പൊടി തട്ടിയെടുത്തു.  അഡ്മിഷൻ കൺസൾട്ടൻസി, അഡ്വെർടൈസിങ് കമ്പനി തുടങ്ങി കൈ വെക്കാവുന്ന മേഖലയിലെല്ലാം അഭിഷേക് തന്റെ കഴിവ് തെളിയിച്ചു, ചിലതിൽ കൈ പൊള്ളി. പക്ഷെ പിന്മാറാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. കോവിഡ് കാലഘട്ടത്തിൽ അഭിഷേക് വീണ്ടും ഒരു കമ്പനിയ്ക്ക് തുടക്കം കുറിച്ചു. മെഡിക്കൽ ഡിസ്പോസിബിൾസ് എക്സ്പോർട്ട് ചെയ്യുന്ന ഈ സ്ഥാപനം ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ കോടികളുടെ വിറ്റുവരവ് ആണുണ്ടാക്കിയത്. ഇപ്പോളും അഭിഷേക് എന്ന ഈ യുവസംരംഭകൻ നിരവധി ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചുകൊണ്ടേ ഇരിക്കുന്നു.... കേൾക്കാം ആ സ്പാർക്കുള്ള സംരംഭക യാത്ര.....

Spark - Coffee with Shamim

#sparkstories #shamimrafeek #macewindia

Macew Mercantile LLP

macewindia.com

Contact: 8075191717

https://instagram.com/abhishek_pv__?u...
2 سال پیش در تاریخ 1401/01/08 منتشر شده است.
839,157 بـار بازدید شده
... بیشتر