നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു .. Neeyenna gaanathe... /V4Sinall/ Devotional song of P Jayachandran

V4Sinall
V4Sinall
1.6 میلیون بار بازدید - 2 سال پیش - നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ...
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ... ഞാൻ
പാഴ്മുളം തണ്ടല്ലയോ...
നീയെന്ന നാമത്തെ മർമരം ചെയ്യു-
ന്നോരാലീല തുണ്ടല്ലയോ... ഞാൻ  
ആലില തുണ്ടല്ലയോ...
നിന്റെ കാല്പാദത്തിനോർമ്മയിൽ  
മാത്രമാണെന്റെയീ  ജന്മസഞ്ചാരം...
എൻ്റെ ജീവാണുവിലോരോന്നിലും സദാ
നീയൊരാൾ ഗുരുവായൂരപ്പാ......
നീയൊരാൾ ഗുരുവായൂരപ്പാ.....

ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
പുലരിയാണഞ്ജന വർണ്ണൻ.
ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും
ഉണ്ടവൻ നന്ദകിശോരൻ.
ഞാ...നറിയാതെൻ്റെ നാവിലെ നാദമായ്
കൂടെയിന്നോളം മുകുന്ദൻ.
നിദ്ര വരാത്തൊരു പാതിരാവിൽ വന്നു
തട്ടി ഉറക്കുന്ന തോഴൻ .

ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ
ചുടുമിഴി നീരിലും. .. കണ്ണൻ ..
വനമാല മലരായി ഞാൻ ചിരിക്കാനുള്ള
വഴിയേകിടും ഗോപബാലൻ ........
ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും
ശരിയോത്തിടുന്ന  ഗോവിന്ദൻ .
മരണത്തിലും വന്നു മുറുകേ പിടിക്കുന്ന
പരമേക ബന്ദു  ശ്രീകാന്തൻ .
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ... ഞാൻ
പാഴ്മുളം തണ്ടല്ലയോ...
നീയെന്ന നാമത്തെ മർമരം ചെയ്യു-
ന്നോരാലീല തുണ്ടല്ലയോ... ഞാൻ  
ആലില തുണ്ടല്ലയോ...
നിന്റെ കാല്പാദത്തിനോർമ്മയിൽ  
മാത്രമാണെന്റെയീ  ജന്മസഞ്ചാരം...
എൻ്റെ ജീവാണുവിലോരോന്നിലും സദാ
നീയൊരാൾ ഗുരുവായൂരപ്പാ......

Album : Krishnaraagam
Lyrics : B K Hari Narayanan
Music : Kallara Gopan
Singer : P Jayachandran
#bkharinarayanan
#pjayachandran
#krishnasong
#harekrishnabhajan
#guruvayurappan
#ytsongs
#youtubesongs
#malayalamdevotionalsongs
#malayalamdevotionalvideosongs
2 سال پیش در تاریخ 1401/10/18 منتشر شده است.
1,641,077 بـار بازدید شده
... بیشتر