ഖൽബിൻറെ ഉള്ളിലൊരു | കെ. ടി. മുഹമ്മദ് കുട്ടി LR അഞ്ജലി

Mahamood Kattil
Mahamood Kattil
384.1 هزار بار بازدید - 7 سال پیش - കെ. ടി. മുഹമ്മദ് കുട്ടി മാപ്പിളപ്പാട്ട്ഖൽബിന്റെ
കെ. ടി. മുഹമ്മദ് കുട്ടി മാപ്പിളപ്പാട്ട്

ഖൽബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ
കരിമീശ കാരനെയൊന്നു നോക്കി ചിരിക്കുന്നെ
കാണുമ്പോൾ എന്റെ കവിളാകെ ചുവക്കുന്നെ
കരള് തുടിയ്ക്കുന്നേ ..കോരി തരിയ്ക്കുന്നേ...

ഖൽബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ
കരിമീശ കാരനെയൊന്നു നോക്കി ചിരിക്കുന്നെ
കാണുമ്പോൾ എന്റെ കവിളാകെ ചുവക്കുന്നെ
കരള് തുടിയ്ക്കുന്നേ ..കോരി തരിയ്ക്കുന്നേ...

   കല്പക വൃക്ഷ കാവിനടുത്തൊരു
   കൽപടവിൽ ഇരു കൂട്ടരുമൊത്ത്
   ഖൽബുകൾ തമ്മിൽ കൂട്ടിയടുത്ത്
   കല്പക വൃക്ഷ കാവിനടുത്തൊരു
   കൽപടവിൽ ഇരു കൂട്ടരുമൊത്ത്
   ഖൽബുകൾ തമ്മിൽ കൂട്ടിയടുത്ത്

കനക കിനാവിൽ കണ്ട കാര്യം പറയുന്നെ
കരളേ എൻ മുഹബ്ബത്തെന്ന്‌ എന്നെ വിളിക്കുന്നെ
കരികണ്ണിൽ നോക്കി പല കുസൃതികൾ കാട്ടുന്നെ
കുളിരു പരക്കുന്നേ.. വാരി പുണരുന്നേ...

   കൂട്ടിലടച്ചൊരു പൈങ്കിളിയാണ്
   കൂടു പൊളിച്ചു പറന്നിടലാണ്
   കല്പന തെറ്റി നടന്നിടലാണ്
   കൂട്ടിലടച്ചൊരു പൈങ്കിളിയാണ്
   കൂടു പൊളിച്ചു പറന്നിടലാണ്
   കല്പന തെറ്റി നടന്നിടലാണ്

കരിമീശക്കാരനുമൊത്തു ഖിസ്സാ പറയുന്നെ
കല്യാണ കാര്യം ചൊല്ലാൻ ഖൽബ് കൊതിയ്ക്കുന്നെ
കാണുമ്പോൾ മറന്നെല്ലാം കണ്ട് രസിക്കുന്നെ
കാര്യം മറക്കുന്നേ.. നാണം കുണുങ്ങുന്നേ...

ഖൽബിന്റെ ഉള്ളിൽ ഒരു കാമുകൻ വാഴുന്നെ
കരിമീശ കാരനെയൊന്നു നോക്കി ചിരിക്കുന്നെ
കാണുമ്പോൾ എന്റെ കവിളാകെ ചുവക്കുന്നെ
കരള് തുടിയ്ക്കുന്നേ ..കോരി തരിയ്ക്കുന്നേ...
7 سال پیش در تاریخ 1396/02/30 منتشر شده است.
384,191 بـار بازدید شده
... بیشتر