Pathira Paalkadavil | 1080p | Chenkol | Mohanlal | Surabhi | Cochin Haneefa | Shanthi Krishna | Usha

Music Zone
Music Zone
1 میلیون بار بازدید - 4 سال پیش - Song : Pathira Paalkadavil...Movie :
Song : Pathira Paalkadavil...
Movie : Chenkol
Lyrics : Kaithapram
Music : Johnson
Singers : KJ Yesudas & Sujatha Mohan



പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി                       [ 2 ]
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം                             [ പാതിരാ ]

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി പുളകങ്ങള്‍ പൂക്കുന്ന താളം
                                                                                                                               [ 2 ]
പൊന്‍‌വേണുവൂതുന്ന കാലം ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു                        [ പാതിരാ‍ ]

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങള്‍ പൂത്തു    [ 2 ]
നൂപുരം ചാര്‍ത്തുന്ന ഭൂമി കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം                            [ പാതിരാ‍ ]
4 سال پیش در تاریخ 1399/06/26 منتشر شده است.
1,095,338 بـار بازدید شده
... بیشتر