Pravachakanmaare Parayu | Super Hit Malayalam Song | Anubhavangal Paalichakal | Ft.Sathyan

Music Zone Juke Box
Music Zone Juke Box
1.6 میلیون بار بازدید - 4 سال پیش - Song : Pravachakanmaare Parayu...Movie :
Song : Pravachakanmaare Parayu...
Movie : Anubhavangal Palichakal [ 1971 ]
Lyrics : Vayalar
Music : G. Devarajan
Singer : K.J.Yesudas

പ്രവാചകന്മാരേ....

പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ

ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍
ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ...
ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ....                      [ പ്രവാചകന്മാരേ ]

ഭാവി ചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവില്‍
ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നൂ
മണ്ണില്‍ തകര്‍ന്നു വീഴുന്നൂ...
ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ
തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍
കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ......           [ പ്രവാചകന്മാരേ ]
4 سال پیش در تاریخ 1399/06/30 منتشر شده است.
1,606,689 بـار بازدید شده
... بیشتر