Thaimavin Thanalil | Super Hit Malayalam Movie Song | Oru Yathramozhi | Mohanlal | Ranjitha

Music Zone
Music Zone
797.6 هزار بار بازدید - 9 ماه پیش - Song : Thaimavin Thanalil...Movie :
Song : Thaimavin Thanalil...
Movie : Oru Yathramozhi [ 1997 ]
Direction : Prathap Pothen
Lyrics : Gireesh Puthenchery
Music : Ilayaraja
Singers : KS Chithra & MG Sreekumar

തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
ധിം നാധിനധിം - എന്‍ ചിത്തിരമുത്തൊരുങ്ങ്
ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്  [ തൈമാവിൻ ]

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
നിന്‍ നീലാമ്പല്‍ക്കണ്ണില്‍
എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന
പൊന്‍‌മീനെക്കാണാന്‍ [ എണ്ണത്തിരി ]

കൈക്കുമ്പിളിലെ പൈം‌പ്പാലമൃതേ
വാര്‍തിങ്കളിലെ പൊന്‍‌മാന്‍‌കുരുന്നേ
ഒരു നേരം കാണാഞ്ഞാല്‍
കഥയൊന്നും ചൊല്ലാഞ്ഞാല്‍
കരളോരം തിരതല്ലും കര്‍ക്കിടവാവ്  [ തൈമാവിൻ ]

അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി-
ന്നാറാട്ടും പൂരോം
പൂത്തിരിപ്പൊന്‍‌തിരി പൂരനിലാത്തിരി
നിന്നുള്ളില്‍ പൂക്കും [ അമ്പിളി ]
പൊന്‍‌ചെണ്ടയുണ്ടേ കൈച്ചേങ്കിലയും
ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും
ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും
കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ  [ തൈമാവിൻ ]
9 ماه پیش در تاریخ 1402/07/12 منتشر شده است.
797,660 بـار بازدید شده
... بیشتر