Janmaantharangal - The Cycle of Reincarnation - Akale - Sajith Pallippuram

Music Mumbe
Music Mumbe
2.3 هزار بار بازدید - 6 ماه پیش - കാലത്തിന്റെ കുത്തൊഴുക്കിൽ മുറിഞ്ഞു പോകാനാകാത്ത കർമ്മബന്ധങ്ങളുടെ
കാലത്തിന്റെ കുത്തൊഴുക്കിൽ മുറിഞ്ഞു പോകാനാകാത്ത കർമ്മബന്ധങ്ങളുടെ പിൻവിളി.
ഒടുവിലെല്ലാമെരിഞ്ഞു തീരുന്ന
ജനിമൃതിയുടെ തീരത്തും
നിന്നെത്തിരഞ്ഞ്
പുനർജനി തേടി നടന്നു പോയ അവധൂതൻ..

Lyrics - Pramod Krishnan
Music - Sajith Pallippuram
Programming - Sunilal Cherthala
(C) Music Mumbe
Directed by - Unnikrishnan Yavanika
Cinematography - Lal
Editing - Maneesh KP

അകലേ,
ജനിമൃതിയുടെ കരയിൽ
വെറുതേ,
പ്രിയമവളുടെ നിനവിൽ
താനേ ഹൃദയമാകെ
വേനലെരിയുന്ന താപം.
നീയെന്ന തീരാത്ത ദാഹം..!

ഇരുളും വഴിയിൽ
പൊഴിയും നിലാവിൽ
മറുകര തേടാൻ മോഹിച്ച മൗനമേ,
പിറകിലൊരോർമ്മ പോലെ
പാറി വന്ന ശലഭമേ,
ഒരു കുറി കൂടി നിൻ
ചിറകടി കേൾക്കും
അനന്തസീമകൾ
പകുത്ത സന്ധ്യകളിൽ..

അണയും സൂര്യനെ
പ്രണയിച്ചു പോയി നാം
പുലരിയ്ക്കു മുമ്പേ വഴിപിരിയാൻ,
അരികിലൊരോർമ്മ പോലെ
തേങ്ങി നിന്ന ശിശിരമേ,
വിഫലമീ യാത്രയിൽ
വെറുതെ മോഹിയ്ക്കും
തുഷാരമായി
തളിർത്ത രാവുകളിൽ..

ജനിമൃതിക്കരയിൽ
പ്രമോദ് കൃഷ്ണൻ
6 ماه پیش در تاریخ 1402/11/15 منتشر شده است.
2,319 بـار بازدید شده
... بیشتر