റബറിൽ ലാഭം നേടാൻ വർഷം 40 ടാപ്പിങ് മതി! ചിന്മയന്റെ ചെറുവിദ്യകൾ കാണാം

Karshakasree
Karshakasree
83.2 هزار بار بازدید - 2 سال پیش - #karshakasree
#karshakasree #manoramaonline #rubber
കേരളത്തില്‍ കൃഷിക്ക് തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. ഇനി തൊഴിലാളികളെ ലഭിച്ചാലോ അവര്‍ക്ക് വലിയ കൂലിയും നല്‍കേണ്ടിവരും. എന്നാല്‍, പലപ്പോഴും കൂലിക്കനുസരിച്ചുള്ള മെച്ചം കൃഷിയിടത്തില്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതോടെ കൂലിക്ക് ആളെ വച്ചുള്ള കൃഷിപ്പണി നഷ്ടത്തിൽ അവസാനിക്കുകയും ചെയ്യും. ഇതൊക്കെ പൊതുവായ കാര്യം. പക്ഷേ തൊഴിലാളിക്ഷാമമൊന്നും തനിക്ക് ഒരു ബുദ്ധിമുട്ടേയല്ലെന്നു പറയും ചിന്മയന്‍. കോട്ടയം പാലാ ചക്കാമ്പുഴയിലെ എടാട്ടുകണ്ടത്തില്‍ വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ അത്രയേറെയാണ് ചിന്മയന്റെ സ്വന്തം ‘തൊഴിലാളികൾ’. അവരാരും കൂലി പോലും ചോദിക്കില്ല. പക്ഷേ സൂക്ഷ്മതയോടെ, ഇടയ്ക്കൊന്നു നല്ലതു പോലെ പരിശോധിച്ച്, കൈകാര്യം ചെയ്യണമെന്നു മാത്രം. അങ്ങനെയെങ്കിൽ മണ്ണിൽ പൊന്നുവിളയിക്കാന്‍ ചിന്മയനൊപ്പം കട്ടയ്ക്കു നിൽക്കും ഈ യന്തിരൻ തൊഴിലാളികൾ. പേരു കേട്ട് റോബട്ടുകളാണെന്നൊന്നും കരുതേണ്ട. കൃഷിയിടത്തിലെ ഓരോ ആവശ്യത്തിനും യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ചിന്മയന്റെ രീതി. അതിനാൽത്തന്നെ തൊഴിലാളികളെ കൃഷിയിടത്തില്‍ ആവശ്യമായി വരാറേയില്ല. ബ്രഷ് കട്ടറും ബ്ലോവറും ടാപ്പിങ് മെഷീനും യന്ത്രത്തോട്ടിയും ചെയിന്‍ സോയുമെല്ലാം ചിന്മയന് സ്വന്തം. അത്യാവശ്യം വെല്‍ഡിങ് പണികള്‍ക്കും ഉപകരണങ്ങളുണ്ട്. കൂടാതെ കൃഷിയിടത്തിലെ അധ്വാനഭാരം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം പരീക്ഷിക്കാനും ചിന്മയൻ തയാർ. അതായത്, പുതിയ എന്തെങ്കിലും പ്രശ്നം കൃഷിയിടത്തിൽ വന്നുവെന്നിരിക്കട്ടെ, ചിന്മയൻ അതിനും ഒരു ‘യന്ത്രപരിഹാരം’ കണ്ടെത്തും. അത്തരം ലളിതമായ കണ്ടെത്തലുകൾ കൂടി ചേർന്നതാണ് ചിന്മയന്റെ കൃഷിത്തോട്ടം. റബർ പാലൊഴുകുന്ന പൈപ്പ് മുതൽ ഷീറ്റ് പുരപ്പുറത്തെത്തിക്കുന്ന ഇലക്ട്രിക് പുള്ളി വരെ കാണാം ആ കൃഷിയിടത്തിൽ. അതിലൂടെ പോകാം ഒരു യാത്ര...
2 سال پیش در تاریخ 1401/10/28 منتشر شده است.
83,293 بـار بازدید شده
... بیشتر